കൊച്ചി: പെരുമ്പാവൂർ തോട്ടപ്പാടം കവലയിൽ സ്വകാര്യ ബസ് കത്തിനശിച്ചു. വ്യാഴാഴ്ച വെളുപ്പിന് മൂന്നോടെയാണ് സംഭവം. മൂവാറ്റുപുഴ-പെരുമ്പാവൂർ റൂട്ടിലോടുന്ന പഞ്ചമി ബസ് ആണ് കത്തി നശിച്ചത്.
ബസ് മുഴുവനായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് മറ്റ് വണ്ടികളും സമീപത്ത് പെട്രോൾ പമ്പും ഉണ്ടായിരുന്നെങ്കിലും ഫയർ ഫോഴ്സ് അംഗങ്ങൾ കൃത്യസമയത്ത് എത്തി തീയണച്ചതിനാൽ വലിയ ദുരന്തം വഴിമാറി.
സർവീസിന് ശേഷം രാത്രി തോട്ടപ്പാടം കവലയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
