ക്ലാസിനിടെ വിദ്യാര്‍ത്ഥിയെ മദ്യം വാങ്ങാന്‍ പറഞ്ഞുവിട്ടു; ഗുജറാത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

JULY 10, 2026, 8:00 PM

ഗിര്‍ സോമനാഥ്: സ്‌കൂളില്‍ ക്ലാസ് നടക്കുന്നതിനിടെ വിദ്യാര്‍ത്ഥിയെ മദ്യം വാങ്ങാന്‍ പറഞ്ഞുവിട്ട സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഗിര്‍ സോമനാഥ് ജില്ലയിലെ ഉന താലൂക്കിലുള്ള ഖപത് ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ ഹരേഷ്ഗിരി ഗുലാബ്ഗിരി ഗോസ്വാമിയാണ് പിടിയിലായത്.

ക്ലാസ് സമയത്ത് അധ്യാപകന്‍ വിദ്യാര്‍ത്ഥിക്ക് പണം നല്‍കി പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന മദ്യശാലയിലേക്ക് അയക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞതോടെ രോഷാകുലരായ നാട്ടുകാരും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി. സ്ഥലത്തെത്തിയ പൊലീസ് സംഘം അധ്യാപകനെ സ്‌കൂളില്‍ വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു.

പൂര്‍ണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചതിനും കര്‍ശനമായ സംസ്ഥാന മദ്യനിരോധന നിയമങ്ങള്‍ ലംഘിച്ചതിനും അധ്യാപകനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam