തിരുവനന്തപുരം: തലസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിയ കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫിവർ ഐസിയുവിൽ ചികിത്സയിലാണ്. ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്ത് പകർച്ചവ്യാധിയിൽ ഇന്ന് അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.
തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1, തൃശൂർ 3, മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂർ 2 എന്നിങ്ങനെയാണ് ഇന്ന് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
