ദില്ലി: പ്രകൃതിദുരന്തങ്ങളും അടിയന്തര സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ മൊബൈൽ ഫോണുകളിലേക്ക് തത്സമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ്' സേവനം രാജ്യത്ത് താൽക്കാലികമായി നിർത്തിവെച്ചു.
ദുരന്ത ബാധിത പ്രദേശങ്ങളിലെ മൊബൈൽ ഉപഭോക്താക്കൾക്ക് അതിവേഗത്തിൽ അടിയന്തര മുന്നറിയിപ്പുകൾ നൽകാൻ ഉപയോഗിക്കുന്ന അതീവ നിർണായകമായ പൊതു
സുരക്ഷാ സംവിധാനമാണ് ഇതോടെ താൽക്കാലികമായി നിശ്ചലമായിരിക്കുന്നത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച പ്രത്യേക നിർദ്ദേശത്തെത്തുടർന്നാണ് നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒരു മുൻകരുതൽ നടപടിയെന്ന നിലയിലാണ് ഈ തീരുമാനമെന്നും അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ഈ വിലക്ക് തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ അടിയന്തര നിരോധനത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. എങ്കിലും, ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് ഈ സംവിധാനത്തിന്റെ സാങ്കേതികവും പ്രവർത്തനപരവുമായ സുരക്ഷാ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ലഭിക്കുന്ന സൂചനകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
