തദ്ദേശ പൊതുതിരഞ്ഞെടുപ്പ് - ചെലവ് കണക്ക് സമർപ്പിക്കാത്തവർക്കെതിരെ അയോഗ്യതാ നടപടി

JANUARY 13, 2026, 9:32 AM

തിരുവനന്തപുരം: തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക്  തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ (ജനുവരി 12) അവസാനിച്ചു.

മത്സരിച്ച 75627 സ്ഥാനാർത്ഥികളിൽ  ഓൺലൈനായി ആകെ 56173 പേർ  കണക്ക് സമർപിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് സമർപ്പിച്ചവരുടെ എണ്ണം ഉൾപ്പെടാത്ത കണക്കാണിത്.

ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് സമർപ്പിക്കാനും അവസരം നൽകിയിരുന്നു.

vachakam
vachakam
vachakam

ഓൺലൈനായും നേരിട്ടും  സമർപ്പിച്ച  കണക്കുകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച്  ജനുവരി 31 നകം  കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി.

സെക്രട്ടറിമാരുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് കണക്ക് സമർപ്പിക്കാത്തവർക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam