പാലക്കാട്: പികെ ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ രംഗത്ത്.
പി.കെ ശശി ഒപ്പം നിർത്താൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന അഭ്യൂഹം ശക്തമായി നിൽക്കുന്ന സാഹചര്യത്തിലാണ് പ്രാദേശിക നേതാക്കൾ രംഗത്ത് വന്നത്.
കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. കെപിസിസി സെക്രട്ടറി പി ഹരിഗോവിന്ദൻറെ ചിത്രം പങ്കുവെച്ചാണ് കോൺഗ്രസ് നേതാക്കളുടെ എഫ്ബി പോസ്റ്റ്.
സിപിഎമ്മിൻറെ മുൻനേതാക്കൾക്കായി വോട്ട് ചോദിക്കുന്നത് രാഷ്ട്രീയ അപമാനമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. പി ഹരിഗോവിന്ദനെ സ്ഥാനാർഥിയാക്കണമെന്ന് മുസ്ലീം ലീഗ് ഒറ്റപ്പാലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി സാദിഖും ആവശ്യപ്പെട്ടു.
സീറ്റ് നിഷേധിച്ചാൽ കോൺഗ്രസ് ഹരിഗോവിന്ദനോട് കാണിക്കുന്ന നന്ദികേടാകുമെന്നും സാദിഖ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
