തൃശൂർ: വേനൽ മഴക്കൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ആലപ്പുഴയിൽ ഒരു യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ തൃശൂരിൽ നാല് കുട്ടികൾക്ക് പരിക്കേറ്റെന്ന വാർത്തയും പുറത്ത് വരുന്നു.
വെങ്ങിണിശേരിയിലാണ് കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റത്. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് പരിക്കേറ്റത്.
വെങ്ങിണിശ്ശേരി കപ്പക്കാട് സ്വദേികളായ ശിവ കൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് ശക്തമായ ഇടിമിന്നലിൽ ഗൃഹോപകരണങ്ങൾ നശിച്ചു. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി ബൈജുവിന്റെ വീട്ടിലാണ് നാശനഷ്ടം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
