കുംഭമേള  താരത്തിന്റെ വിവാഹം; ഫർമാൻ ഖാൻറെ അറസ്റ്റ് തടഞ്ഞത് നീട്ടി

APRIL 12, 2026, 10:01 AM

കൊച്ചി: കുംഭമേള വൈറൽ താരത്തെ വിവാഹം ചെയ്ത കേസിൽ ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻ ഖാൻറെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി. 

മുഹമ്മദ് ഫർമാനെതിരെ കേസെടുത്തോ എന്നതിൽ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിയിൽ നിന്ന് സ്ഥിരീകരണം ലഭിച്ചില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

അഞ്ചാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞ നടപടി ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ സിംഗിൾ ബെഞ്ച് നീട്ടിയത്.

vachakam
vachakam
vachakam

പ്രായപൂർത്തിയാകാത്ത കുംഭമേള വൈറൽ താരത്തെ വിവാഹം ചെയ്തതിന് പോക്സോ കുറ്റം ചുമത്തിയാണ് മധ്യപ്രദേശ് പൊലീസ് ഫർമാനെതിരെ കേസെടുത്തത്. പെൺകുട്ടിക്ക് 18 വയസ് തികഞ്ഞുവെന്നാണ് ഫർമാൻ ഹൈക്കോടതിയെ അറിയിച്ചത്.

2025 ജൂണിൽ മധ്യപ്രദേശ് സർക്കാർ നൽകിയ ജനന സർട്ടിഫിക്കറ്റും ഫർമാൻ ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. മുഹമ്മദ് ഫർമാന്റെയും പെൺകുട്ടിയുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam