ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച ദാരുണ അപകടത്തിന്‍റെ ഞെട്ടലിൽ കെഎസ്ആര്‍ടിസി ഡ്രൈവര്‍ രാജീവനും കണ്ടക്ടര്‍ മനേഷും.
മറ്റൊരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്ത് വണ്ടി വരുന്നതാണ് കണ്ടത്. ഓവര്‍ടേക്ക് ചെയ്തതോടെ റോഡിന്‍റെ മധ്യഭാഗത്താണ് വണ്ടിയുണ്ടായിരുന്നത്. അപ്പോ തന്നെ ബസിന്‍റെ ബ്രേക്ക് ചവിട്ടി.
എന്നാൽ, പെട്ടെന്നാണ് വണ്ടി നേരെ തിരിഞ്ഞ് ചരിഞ്ഞ് ബസിലേക്ക് ഇടിച്ചുകയറിയത്. ബസിന്‍റെ ഉള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ചവിട്ടി ഒതുക്കാൻ പരമാവധി നോക്കി. ബസിൽ യാത്രക്കാരുള്ളതിനാൽ കൂടുതൽ ചവിട്ടിപിടിക്കാനും കഴിയില്ല.
പെട്ടെന്ന് വണ്ടി വന്ന് ഇടിച്ചുകയറുകയായിരുന്നുവെന്നും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ഞെട്ടൽ മാറിയിട്ടില്ലെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ രാജീവ് പറഞ്ഞു.
പരമാവധി ചവിട്ടി ഒതുക്കാൻ നോക്കി. വാഹനം തെറ്റായ ദിശയിൽ നിന്ന് വന്ന് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നപ്പോള്‍ സീറ്റിൽ നിന്ന് തെറിച്ച് സ്റ്റിയറിങിൽ ഇടിച്ചു. ടിക്കറ്റ് കൊടുത്തുകൊണ്ടിരുന്ന കണ്ടക്ടര്‍ കമ്പിയില്‍ പോയി ഇടിക്കുകയായിരുന്നു. യാത്രക്കാരായ ചിലര്‍ക്ക് പല്ല് ഉള്‍പ്പെടെ പൊട്ടി പരിക്കേറ്റിട്ടുണ്ടെന്നും ഡ്രൈവര്‍ രാജീവൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്