എൽഡിഎഫിൽ പൊട്ടിത്തെറി;  കൊല്ലം ഡപ്യൂട്ടി മേയർ സ്ഥാനമടക്കം 3 പദവികൾ സിപിഐ രാജിവച്ചു

FEBRUARY 5, 2025, 5:54 AM

കൊല്ലം:  മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള  ധാരണ സിപിഎം പാലിക്കാത്തതിനെ തുടർന്ന് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐ രാജിവച്ചു. 

പ്രസന്ന ഏണസ്റ്റ് ഇന്ന് മേയർ സ്ഥാനം  രാജിവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജിവെക്കാതിരുന്നതോടെയാണ് ഡപ്യൂട്ടി മേയ‍ർ സ്ഥാനം സിപിഐ ഉപേക്ഷിച്ചത്. 

 ഡപ്യൂട്ടി മേയ‍ർ സിപിഐ നേതാവ് കൊല്ലം മധുവാണ് രാജിവെച്ചത്.

vachakam
vachakam
vachakam

ഇതോടൊപ്പം രണ്ട് സ്റ്റാൻ്റിങ് കമ്മിറ്റി ചെയ‍ർപേഴ്‌സൺ സ്ഥാനവും സിപിഐ രാജിവെച്ചു. 

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സവിത ദേവി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സജീവ് സോമൻ  എന്നിവരാണ് മധുവിനൊപ്പം രാജിവെച്ചത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam