ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 7-ാമത് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ

FEBRUARY 4, 2025, 9:22 PM

ഷിക്കാഗോ: നോർത്ത് അമേരിക്കയിലെ ക്ലബ്ബ് എന്ന ആശയത്തിനും ചാരിറ്റി പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ച ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ഏഴാമത് പ്രസിഡന്റായി റൊണാൾഡ് പൂക്കുമ്പേലിനെ ക്ലബ്ബ് ആസ്ഥാനത്ത് മുൻ പ്രസിഡന്റ് സിബി കദളിമറ്റത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഐകകണ്‌ഠേന അടുത്ത രണ്ടു വർഷത്തേക്ക് തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സണ്ണി ഇണ്ടിക്കുഴിയും ജനറൽ സെക്രട്ടറിയായി രാജു മാനുങ്കലും ട്രഷറർ ആയി ബിജോയി കാപ്പനും ജോയിന്റ് സെക്രട്ടറിയായി തോമസ് പുത്തേത്തിനെയും തെരഞ്ഞെടുത്തു.

ഷിക്കാഗോയിൽ വളർന്നുവരുന്ന യുവ ബിസിനസുകാരനും നോർത്ത് അമേരിക്കയിൽ അറിയപ്പെടുന്ന കമന്റേറിയനുമായ റൊണാൾഡ് പൂക്കുമ്പേൽ ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ഏഴാമത് പ്രസിഡന്റായതോടുകൂടി സോഷ്യൽ ക്ലബ്ബിന്റെ വളർച്ചയ്ക്ക് ഒരു മുതൽക്കൂട്ടാകുമെന്നതിൽ യാതൊരു സംശയവുമില്ല എന്ന് മുൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐകകണ്‌ഠേന പറഞ്ഞു.

അറിയപ്പെടുന്ന ബിസിനസുകാരനും ഷിക്കാഗോയിലെ കലാ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമാണ് വൈസ് പ്രസിഡന്റായ സണ്ണി ഇണ്ടിക്കുഴി.

vachakam
vachakam
vachakam

സൗമ്യനും ശാന്തനും എന്നാൽ പ്രസംഗമല്ല പ്രവർത്തനമാണ് എന്റെ മാർഗ്ഗമെന്ന് തെളിയിച്ച ഷിക്കാഗോയിലെ സോഷ്യൽ വർക്കറും കൂടിയായ രാജു മാനുങ്കൽ ആണ് പുതിയ ജനറൽ സെക്രട്ടറി.

ഷിക്കാഗോയിലെ അറിയപ്പെടുന്നൊരു സ്‌പോർട്‌സ്മാനും ഷിക്കാഗോ മലയാളി അസോസിയേഷനിലെ പല പദവികളും അലങ്കരിച്ചിട്ടുള്ള ബിജോയി കാപ്പൻ ട്രഷറർ ആയതോടുകൂടി ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ സാമ്പത്തികരംഗം സുരക്ഷിതമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഷിക്കാഗോയിലെ ലീഡിംഗ് ബിസിനസുകാരനായ ജോപ്പായി പുത്തേത്ത് എന്നറിയപ്പെടുന്ന തോമസ് പുത്തേത്താണ് സോഷ്യൽ ക്ലബ്ബിന്റെ പുതിയ ജോയിന്റ് സെക്രട്ടറി.

vachakam
vachakam
vachakam

നേതൃത്വപാടവം കൊണ്ട് സമ്പന്നമായ ഷിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ബോർഡ് മെമ്പേഴ്‌സ് ആയി തെരഞ്ഞെടുക്കപ്പെട്ടത് മാത്യു തട്ടാമറ്റം, തോമസ് നെല്ലാമറ്റം, ഷൈബു കിഴക്കേക്കുറ്റ്, ഫിലിപ്പ് മുണ്ടപ്ലാക്കൽ, ബെന്നി പടിഞ്ഞാറേൽ എന്നിവരോടൊപ്പം സോഷ്യൽ ക്ലബ്ബിന്റെ മുൻ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് ആയ സിബി കദളിമറ്റം, ജെസ്‌മോൻ പുറമഠം, സിബി കൈതക്കത്തൊട്ടിയിൽ, ജോമോൻ തൊടുകയിൽ, സാബു പടിഞ്ഞാറേൽ എന്നിവർ കൂടി ഉൾപ്പെടുന്നതാണ് പുതിയ ബോർഡ് കമ്മിറ്റി.

ഷിക്കാഗോയിൽ കഴിഞ്ഞ 10 വർഷക്കാലമായി നടന്നുവന്നുകൊണ്ടിരിക്കുന്ന നോർത്ത് അമേരിക്കയെ പ്രകമ്പനം കൊള്ളിച്ച ഇന്റർനാഷണൽ വടംവലി മത്സരവും ഫുഡ് ഫെസ്റ്റിവലും ഇനിയുള്ള രണ്ടു വർഷവും ഇവരുടെ കൈകളിൽ ഭദ്രമായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി സംയുക്തമായി പറഞ്ഞു.

മാത്യു തട്ടാമറ്റം

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam