കൊല്ലം: വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് വീണ് യുവതികള്‍ക്ക് ഗുരുതര പരിക്ക്. പ്ലംബിങ് ജോലികള്‍ക്കായി സ്ഥാപിച്ച ആള്‍ത്തുളയുടെ മൂടി തകര്‍ന്നാണ് അപകടം ഉണ്ടായത്. കൊല്ലം മേവറം മെഡിസിറ്റി ആശുപത്രിയിലെ ലാബ് ജീവനക്കാരി തൃശൂര്‍ സ്വദേശിനി മനീഷ (25), എച്ച്.ആര്‍ ജീവനക്കാരി കണ്ണൂര്‍ സ്വദേശിനി സ്വാതി സത്യന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി 7:15 ന് ചാത്തന്നൂര്‍ തിരുമുക്ക് എം.ഇ.എസ്. എന്‍ജിനിയറിങ് ലേഡീസ് ഹോസ്റ്റലിലായിരുന്നു അപകടം. ഇരുവരും മൂന്നാംനിലയില്‍ ആള്‍ത്തുളയുടെ മുകളിലെ മൂടിയില്‍ ഇരിക്കുകയായിരുന്നു. മേല്‍മൂടി തകര്‍ന്ന് മനീഷ ഇടുങ്ങിയ ആള്‍ത്തുളയ്ക്ക് ഉള്ളിലേക്കും സ്വാതി തെറിച്ച് മൂന്നാംനിലയുടെ താഴെ പുറത്തേക്കും വീണു. ഗുരുതര പരിക്കേറ്റ സ്വാതി ഇഴഞ്ഞ് ഹോസ്റ്റലിന്റെ മുന്‍വശത്തെ കാര്‍പോര്‍ച്ചിലെത്തി. ഇത് ഹോസ്റ്റല്‍ വാര്‍ഡന്‍ മഞ്ചുവും മറ്റുള്ളവരും കണ്ടു. ഉടന്‍തന്നെ ചാത്തന്നൂര്‍ പൊലീസിലും പരവൂര്‍ അഗ്‌നിരക്ഷാ സേനയിലും അറിയിക്കുകയായിരുന്നു.
ആള്‍ത്തുളയിലേക്ക് വീണ മനീഷയുടെ മുകളിലേക്ക് സ്ലാബിന്റെ കോണ്‍ക്രീറ്റ് പാളി പതിച്ചിരുന്നു. മനീഷയെ അഗ്‌നിരക്ഷാ സേനാംഗങ്ങളും സന്നദ്ധപ്രവര്‍ത്തകനായ കിഷോര്‍ അതിജീവനും ചേര്‍ന്ന് പുറത്തെടുത്തു. ഉടന്‍തന്നെ ഇരുവരെയും മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്