കോട്ടയം: മുണ്ടക്കയത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഇടചോറ്റിക്ക് സമീപത്തുവെച്ച് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് സമീപത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.
40-ഓളം യാത്രക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കോട്ടയത്ത് നിന്നും കുമളിക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
പരുക്കേറ്റ ആരുടേയും നില ഗുരുതരമല്ല. കോട്ടയത്ത് നിന്നും കുമളിക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 8:30 യോടു കൂടിയാണ് അപകടം ഉണ്ടായത്. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനിടെ ആണ് അപകടം. കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളിയിലും സമീപ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
