ആലപ്പുഴ : ചേർത്തല കെഎസ്ആർടിസി ഡിപ്പോയിൽ ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചു വിറ്റ സംഭവത്തിൽ മൂന്നു ജീവനക്കാർക്ക് സസ്പെൻഷൻ.
മെക്കാനിക്കൽ വിഭാഗത്തിലെ ജീവനക്കാരായ കണ്ണൻ, ശരത്, ജയേഷ് എന്നിവർക്കാണ് സസ്പെൻഷൻ. സർവീസ് കഴിഞ്ഞെത്തുന്ന ബസുകളിൽ നിന്ന് ഡീസൽ മോഷ്ടിച്ചവരെ കഴിഞ്ഞ ദിവസമാണ് സ്റ്റിംഗ് ക്യാമറ ഓപ്പറേഷനിലൂടെ കെഎസ്ആർടിയിലെ ആഭ്യന്തര അന്വേഷണ സംഘം പിടികൂടിയത്.
മോഷണവുമായി ബന്ധപ്പെട്ട് അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫിസർ പൊലീസിനും പരാതി നൽകി. എടിഒ നൽകിയ പരാതിയിൽ ചേർത്തല പൊലീസ് ഉടൻ കേസെടുക്കും.
ബസുകളുടെ മൈലേജ് കുറഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിദിനം പത്ത് മുതൽ ഇരുപത്തിയഞ്ച് ലിറ്റർ ഡീസൽ വരെ ബസുകളിൽ നിന്ന് ചോർത്തുന്നതായി കണ്ടെത്തിയത്. ഏറെ നാളായി മോഷണം തുടങ്ങിയിട്ടെന്നാണ് അനുമാനം. ആഭ്യന്തര അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ സ്വന്തം കൈയിൽ നിന്ന് പണം മുടക്കി ബസുകളിൽ ഒളി ക്യാമറ സ്ഥാപിച്ചാണ് ഡീസൽ മോഷണം കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
