ക്‌നാനായ കാത്തലിക് വിമൻസ് ഫോറം വെസ്റ്റേൺ ഒന്റാറിയോയ്ക്ക് പുതിയ നേതൃത്വം; സുജിൽ സാബു തറപ്പേൽ പ്രസിഡന്റ്, അഞ്ജന ആൻ റോബി ഈന്തുംകാട്ടിൽ സെക്രട്ടറി

NOVEMBER 13, 2026, 11:29 AM

ലണ്ടൻ (ഒന്റാറിയോ): കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വെസ്റ്റേൺ ഒന്റാറിയോയുടെ പോഷക സംഘടനയായ ക്‌നാനായ കാത്തലിക് വിമൻസ് ഫോറം ഓഫ് വെസ്റ്റേൺ ഒന്റാറിയോയുടെ 2026-2028 പ്രവർത്തനകാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

നവംബർ 7 ശനിയാഴ്ച ലണ്ടനിലെ ക്‌നായി തൊമ്മൻ പാരിഷ് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വെസ്റ്റേൺ ഒന്റാറിയോയുടെ 2024-2026 കാലയളവിലെ പ്രസിഡന്റ് ഫെബി തൈക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തോടനുബന്ധിച്ചാണ് വിമൻസ് ഫോറത്തിന്റെ പുതിയ നേതൃത്വത്തെയും തിരഞ്ഞെടുത്തത്.

പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി സുജിൽ സാബു തറപ്പേൽ, വൈസ് പ്രസിഡന്റായി ലിപ്‌സി ജിം തേരകതനാടിയിൽ, സെക്രട്ടറിയായി അഞ്ജന ആൻ റോബി ഈന്തുംകാട്ടിൽ, ജോയിന്റ് സെക്രട്ടറിയായി നീനു ബിനീഷ് എടാട്ട്കാലായിൽ, ട്രഷററായി ആനി ജിയ ജയിംസ് പീടികയിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

vachakam
vachakam
vachakam

2024-2026 കാലയളവിൽ ജെസ്ലി പുത്തൻപുരയിൽ പ്രസിഡന്റായും സിമി കളമ്പാംകുഴിയിൽ വൈസ് പ്രസിഡന്റായും അഞ്ജന ഈന്തുംകാട്ടിൽ സെക്രട്ടറിയായും ലിസ പെരുമാപ്പാടം ജോയിന്റ് സെക്രട്ടറിയായും ഷീബ മുള്ളൂർ ട്രഷററായും എലിസബത്ത് കോറപ്പിള്ളിൽ ജോയിന്റ് ട്രഷററായും പ്രവർത്തിച്ചിരുന്നു.

കഴിഞ്ഞ രണ്ടു വർഷക്കാലം വിമൻസ് ഫോറത്തിന്റെ വളർച്ചയ്ക്കും വിവിധ സാമൂഹിക, സാംസ്‌കാരിക, ആത്മീയ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ മുൻ ഭരണസമിതിയിലെ എല്ലാ ഭാരവാഹികളുടെയും സേവനങ്ങളെ പൊതുയോഗത്തിൽ അഭിനന്ദിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് അവർ നൽകിയ പിന്തുണയ്ക്കും നേതൃത്വത്തിനും അർപ്പണബോധത്തോടെയുള്ള സേവനങ്ങൾക്കും അംഗങ്ങൾ ഹൃദയപൂർവം നന്ദി അറിയിച്ചു.

ക്‌നാനായ കാത്തലിക് കോൺഗ്രസ് ഓഫ് വെസ്റ്റേൺ ഒന്റാറിയോയുടെ 2026-2028 കാലയളവിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മനു കോറപ്പിള്ളിൽ, വൈസ് പ്രസിഡന്റ് മെൽവിൻ കൊച്ചനയിൽ, സെക്രട്ടറി ആഷ്‌ലി അഴകുളം, ജോയിന്റ് സെക്രട്ടറി അരുൺ പ്രാലയിൽ പുത്തൻപുരയ്ക്കൽ, ട്രഷറർ ജിതിൻ ചേരോലിക്കൽ, ജോയിന്റ് ട്രഷറർ ഷിന്റോ സ്റ്റീഫൻ ഉള്ളാട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി വിമൻസ് ഫോറത്തിന്റെ പുതിയ ഭാരവാഹികൾക്ക് എല്ലാവിധ ആശംസകളും നേർന്നു.

vachakam
vachakam
vachakam

ദേശീയ കൗൺസിൽ അംഗങ്ങളായ ജോജോ നെടിയകാലായിൽ, ജെബിൻ ചെറുകാട്ടൂർ, കമ്മിറ്റി അംഗങ്ങളായ അജോ കുര്യൻ, നിഖിൽ പുലിവേലിൽ എന്നിവരും പുതിയ വിമൻസ് ഫോറം നേതൃത്വത്തിന് ആശംസകൾ അറിയിച്ചു.

വിമൻസ് ഫോറത്തിന്റെ പുതിയ നേതൃത്വത്തോടൊപ്പം ചേർന്ന് കാനഡയിലെ ക്‌നാനായ സമുദായത്തിന്റെ ഉന്നമനത്തിനും വളർച്ചയ്ക്കും ഐക്യത്തിനുമായി പ്രവർത്തിക്കുമെന്നും സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹകരണങ്ങളും പിന്തുണയും നൽകുമെന്നും ക്‌നാനായ കാത്തലിക് കോൺഗ്രസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ക്‌നാനായ സമുദായത്തിന്റെ വിശ്വാസപാരമ്പര്യവും സാംസ്‌കാരിക തനിമയും കുടുംബമൂല്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം വനിതകളുടെ നേതൃത്വപാടവം വളർത്തുന്നതിനും സാമൂഹിക, സാംസ്‌കാരിക, ആത്മീയ പ്രവർത്തനങ്ങളിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് വിമൻസ് ഫോറം പ്രാധാന്യം നൽകുന്നത്.

vachakam
vachakam
vachakam

കുടുംബങ്ങൾക്കിടയിലെ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുക, പുതിയ തലമുറയെ സമുദായ പ്രവർത്തനങ്ങളുമായി കൂടുതൽ അടുപ്പിക്കുക, വനിതകൾക്ക് അവരുടെ കഴിവുകളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ മേഖലകളിലും പുതിയ ഭരണസമിതി ശ്രദ്ധ കേന്ദ്രീകരിക്കും.

വെസ്റ്റേൺ ഒന്റാറിയോയിലെ ക്‌നാനായ കുടുംബങ്ങളെ ഒരുമിപ്പിക്കുന്നതിലും വിവിധ സാമൂഹിക, സാംസ്‌കാരിക, ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും വിമൻസ് ഫോറം ശ്രദ്ധേയമായ പങ്കാണ് വഹിച്ചുവരുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ പ്രവർത്തനങ്ങളുടെ തുടർച്ചയായി കൂടുതൽ സജീവവും ജനപങ്കാളിത്തമുള്ളതുമായ പരിപാടികൾ സംഘടിപ്പിക്കാനുള്ള പ്രതീക്ഷയിലാണ് പുതിയ നേതൃത്വം.

മാതൃസംഘടനയായ ക്‌നാനായ കാത്തലിക് കോൺഗ്രസിന്റെയും പോഷക സംഘടനയായ വിമൻസ് ഫോറത്തിന്റെയും പുതിയ ഭരണസമിതികൾ പരസ്പര സഹകരണത്തോടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും മുന്നോട്ട്‌പോകുന്നത് വെസ്റ്റേൺ ഒന്റാറിയോയിലെ ക്‌നാനായ സമുദായത്തിന്റെ ഐക്യത്തിനും വളർച്ചയ്ക്കും കൂടുതൽ കരുത്തുപകരുമെന്നാണ് പ്രതീക്ഷ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam