ബോർഡ് കോർപറേഷൻ വിഭജനം:  അതൃപ്തി അറിയിച്ച് എ ​ഗ്രൂപ്പ്

NOVEMBER 13, 2026, 6:44 PM

തിരുവനന്തപുരം: ബോർഡ് കോർപറേഷൻ വിഭജനത്തിൽ അതൃപ്തിയുമായി കോൺ​ഗ്രസ് എ ഗ്രൂപ്പ്. അതൃപ്തി മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും ഇതിനോടകം അറിയിച്ചിട്ടുണ്ട്.  അർഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാണ് പരാതി. 

അവഗണന തുടരെ തുടരെ ഉണ്ടാകുന്നു എന്നാണ് എ ഗ്രൂപ്പിൻറെ വിലയിരുത്തൽ. എം എം ഹസൻ, കെ സി ജോസഫ്, ബെന്നി ബെഹ്നാൻ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കൾ കൂടിയാലോചനകൾക്ക് ശേഷമാണ് തുടർ നടപടികളിലേക്ക് കടക്കുന്നത്.  

ഹൈക്കമാന്റിനും പരാതി നൽകാനാണ് നീക്കം.എ ഗ്രൂപ്പിൽ നിന്ന് ആരെയും ചർച്ചയ്ക്ക് വിളിച്ചില്ലെന്നാണ് പരാതി. ബോർഡ് വിഭജനത്തിൽ കോൺഗ്രസിന് എത്രത്തോളം സ്ഥാനമാനങ്ങൾ കിട്ടുമെന്ന് അറിയിക്കുന്നില്ലെന്നും പരാതിയുണ്ട്. ആരെയൊക്കെ നിയമിക്കുമെന്ന് അറിയുന്നില്ല, മാനദണ്ഡങ്ങൾ അറിയുന്നില്ല എന്നെല്ലാമാണ് ആക്ഷേപം. 

vachakam
vachakam
vachakam

ബോർഡ് - കോർപറേഷൻ വിഭജനത്തിൽ വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരാണ് ക്ലിഫ് ഹൌസിൽ ചർച്ച നടത്തിയത്. എ ഗ്രൂപ്പിൽ നിന്ന് ആരെയും ചർച്ചയ്ക്ക് വിളിച്ചില്ലെന്നാണ് പരാതി.  ബുധനാഴ്ചയാണ് മുഖ്യമന്ത്രിയെയും കെപിസിസി അധ്യക്ഷനെയും കണ്ട് അതൃപ്തിയും ആവശ്യവും അറിയിച്ചത്. ഇനി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും കേരളത്തിൻറെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയെയും അതൃപ്തി അറിയിക്കും.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam