തിരുവനന്തപുരം: കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി നിർബന്ധമാക്കുമോ? തെരഞ്ഞെടുപ്പിന് ശേഷം കെപിസിസി പുനഃസംഘടനയിൽ ഉറ്റുനോക്കുകയാണ് പ്രവർത്തകർ.
ജനപ്രതിനിധികളെ പ്രധാന ചുമതലകളിൽ പരിഗണിക്കരുതെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സ്ഥാനാർത്ഥിത്വം ലഭിക്കാത്തവരെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. വനിതകൾക്ക് പരിഗണന വേണമെന്നും ആവശ്യവും ഉയർന്നിട്ടുണ്ട്.
നിലവിൽ അധ്യക്ഷ പദവിയിലേക്ക് ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, ജോസഫ് വാഴക്കൻ, ആന്റോ ആന്റണി, വി എസ് ശിവകുമാർ, എം കെ രാഘവൻ, മാത്യു കുഴൽനാടൻ തുടങ്ങിയവരാണ് പരിഗണനയിൽ.
ഭൂരിഭാഗം ഡിസിസികളിലും നേതൃമാറ്റം ഉണ്ടാകുമെന്നാണ് വിവരം. എംഎൽഎമാരെ സംഘടനാ ചുമതലകളിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനവും ഉണ്ടായേക്കും. കെപിസിസി പൂർണ്ണമായും പുനഃസംഘടിപ്പിക്കാനാണ് ഹൈക്കമാൻഡ് നിർദ്ദേശം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
