സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ മോഷണം പോയ സംഭവത്തിൽ പ്രതിയായ പൊലീസുകാരൻ പിടിയിലായി.
ഇക്കഴിഞ്ഞ പത്തിനാണ് പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായ ഹാൻസ് മോഷണം പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നാലെ ഒളിവിൽ പോയ സബിത്തിനെ പത്താംദിവസമാണ് പിടികൂടുന്നത്.
എറണാകുളത്ത് നിന്നാണ് ഇയാൾ പിടിയിലായത്. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടി മുതലായ ഏഴു ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ ആണ് മോഷണം പോയത്.
ജൂൺ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് വെച്ച് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് ഇത്. ഇവ കോടതിയിൽ ഹാജരാക്കി തിരികെ സൂക്ഷിക്കാൻ ഏൽപ്പിച്ച തൊണ്ടിമുതലാണ്. മുറി വൃത്തിയാക്കാനായി സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.
മുറിയുടെ പൂട്ട് തകർക്കാതെ, താക്കോൽ കൈക്കലാക്കിയാണ് മോഷണം നടന്നിരുന്നത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ചാക്കുകൾ കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. സുൽത്താൻ ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിൽ സബിത്തിന് പങ്കുള്ളതായി കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
