ഹോളിവുഡ് ജീവനക്കാർക്കായി എഐ പരിശീലന പദ്ധതി: കാലിഫോർണിയയിൽ പുതിയ നിയമം ഒപ്പുവെച്ചു

SEPTEMBER 20, 2026, 12:37 AM

ലോസ് ഏഞ്ചൽസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കിടയിൽ ഹോളിവുഡ് ജീവനക്കാരെ സഹായിക്കാനായി കാലിഫോർണിയ ഗവർണർ ഗവിൻ ഗ്യുസം പുതിയ നിയമത്തിൽ ഒപ്പുവെച്ചു.

ഹോളിവുഡ് സിനിമകളെയും എഐയെയും ബന്ധപ്പെടുത്തി കാലിഫോർണിയയിൽ വരുന്ന ആദ്യ നിയമങ്ങളിൽ ഒന്നാണിത്.

കമ്മ്യൂണിറ്റി കോളേജുകളിൽ പരിശീലനത്തിനായി 15 ദശലക്ഷം ഡോളറിന്റെ പൈലറ്റ് പ്രോഗ്രാമിന് ഈ നിയമം രൂപം നൽകുന്നു.സാങ്കേതികവിദ്യയോടൊപ്പം മനുഷ്യന്റെ തൊഴിലിനെയും സർഗ്ഗാത്മകതയെയും സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

vachakam
vachakam
vachakam

യൂണിയനുകളുടെയും തൊഴിലുടമകളുടെയും സഹകരണത്തോടെ കാലിഫോർണിയ കമ്മ്യൂണിറ്റി കോളേജസ് ചാൻസലർ ഓഫീസ് ഈ പരിശീലന പദ്ധതിക്ക് നേതൃത്വം നൽകും.

സാഗ്ആഫ്ത്ര ഉൾപ്പെടെയുള്ള സംഘടനകൾ ഈ ബില്ലിനെ പിന്തുണച്ചിട്ടുണ്ട്.

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam