കോഴിക്കോട്: മധ്യവയസ്‌കനെ വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കാളാണ്ടിത്താഴം സ്വദേശി ശ്രീജിത്തി(46) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയത്. മെഡിക്കല്‍ കോളേജ് സ്വദേശിയായ അനീഷ് കുമാറിനെയാണ് ദാരുണമായി ആക്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയാണ്അ നീഷ് കുമാറും കുടുംബവും താമസിക്കുന്ന മെഡിക്കല്‍ കോളേജ് ഹൗസിംഗ് ബോര്‍ഡ് ഉന്നതിയിലെ കള്ളിവളപ്പില്‍ പുത്തന്‍വീട്ടിലേക്ക് ശ്രീജിത്ത് എത്തിയത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ അനീഷ് കുമാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
അനീഷിന്‍റെ മൂക്കിന്‍റെ പാലം തകരുകയും വാരിയെല്ലിന് പൊട്ടല്‍ സംഭവിക്കുകയും ചെയ്തു. കണ്ണിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് അനീഷ് കുമാറിന്‍റെ മകന്‍റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പോലീസ് സംഘം കാളാണ്ടിത്താഴം വെച്ചാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
