രക്ഷപെട്ടത് തലനാരിഴയ്ക്ക്!  ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിൻറെ സീലിങ് അടർന്നുവീണു

NOVEMBER 4, 2026, 7:03 PM

ചേർത്തല: ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്‍റെ സീലിങ് അടർന്നുവീണ് അപകടം. കമ്പ്യൂട്ടറിന് മുകളിലേക്കടക്കം കോൺക്രീറ്റ് പാളികൾ അടർന്നുവീണെങ്കിലും ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

തുടർച്ചയായ അപകടങ്ങൾക്കിടയിലും കെട്ടിടത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടായില്ലെന്ന് ജീവനക്കാർക്ക് പരാതിയുണ്ട്. ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് ബുധനാഴ്ച രാവിലെ പത്തിനുശേഷം അപകടമുണ്ടായത്. 

  കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വലിയ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം ചോർന്ന് കോൺക്രീറ്റ് ദ്രവിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.  ദിവസവും നൂറുകണക്കിന് ആളുകൾ എത്തുന്ന കെട്ടിടത്തിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നും വാട്ടർ ടാങ്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

vachakam
vachakam
vachakam

സംഭവത്തെത്തുടർന്ന് ജീവനക്കാരെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിന് മുമ്പും കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണിരുന്നു. അന്ന് ജീവനക്കാർ എത്തുന്നതിന് തൊട്ടുമുമ്പായതിനാൽ ആളപായം ഒഴിവായി. എന്നാൽ കമ്പ്യൂട്ടറുകൾക്കും ഫയലുകൾക്കും കേടുപാടുകൾ സംഭവിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam