കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. വടകരയിൽ വിദ്യാർഥിക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.
ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
മേപ്പയിൽ എസ്.ബി. സ്കൂളിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ച മുപ്പതോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു.
തുടർന്ന് ഇവരിൽ രണ്ട് വിദ്യാർഥികളെ വടകരയിലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ചികിത്സയിൽ കഴിയുന്ന ഒരു വിദ്യാർഥിക്കാണ് ഇപ്പോൾ ഷിഗല്ലെ സ്ഥിരീകരിച്ചിട്ടുള്ളത്. വിദ്യാർഥിക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ സ്കൂളിലെ കിണറ്റിലെ വെള്ളം അധികൃതർ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
