കോഴിക്കോട്: കോഴിക്കോട് സഹോദരങ്ങൾക്ക് കുത്തേറ്റു. ബുധനാഴ്ച രാത്രിയായിരുന്നു ഒരു നാടിനെ തന്നെ ഞെട്ടിച്ച ദാരുണമായ സംഭവം നടന്നത്.
കോടഞ്ചേരി നൂറാംതോടാണ് സംഭവം. കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നൂറാംതോട് സ്വദേശി ജിതിൻ(29) ആണ് മരിച്ചത്. ജിതിന്റെ സഹോദരനായ ജിബിൻ, സുരേഷ് എന്നിവർക്കും കുത്തേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഹൃത്തായ ബിജുവാണ് മൂവരെയും കുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമികവിവരം. അതേസമയം തിരുവനന്തപുരം തിരുമലയിൽ നടുറോഡിൽ വെച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു. കുടുംബ തർക്കത്തെ തുടർന്ന് പാച്ചല്ലൂർ സ്വദേശി വിജയൻ ഭാര്യ സീമയെ ആക്രമിച്ചത്. സ്കൂട്ടറിൽ പോകുകയായിരുന്ന സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 12 വർഷമായി ഇരുവരും തമ്മിൽ പിരിഞ്ഞു കഴിയുകയാണ് എന്നാണ് കുടുംബം പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
