ഹാർവാർഡിൽ ഏഷ്യൻ വിദ്യാർത്ഥികളുടെ എണ്ണം കുതിച്ചുയർന്നു; കറുത്തവർഗ്ഗക്കാരുടെ പ്രവേശനത്തിൽ ഗണ്യമായ ഇടിവ്

OCTOBER 28, 2026, 3:30 PM

അമേരിക്കൻ സുപ്രീം കോടതിയുടെ 2023 ലെ വിധിക്ക് ശേഷം ഹാർവാർഡ് സർവകലാശാലയിൽ ഏഷ്യൻ അമേരിക്കൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായി റിപ്പോർട്ട്. അതേസമയം, കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികളുടെ പ്രവേശനം ഗണ്യമായി കുറഞ്ഞു. സർവകലാശാലയുടെ പ്രവേശന വിഭാഗം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഏഷ്യൻ അമേരിക്കൻ വിദ്യാർത്ഥികളുടെ അനുപാതം 43 ശതമാനമായി ഉയർന്നു.

കഴിഞ്ഞ വർഷം ഇത് 41 ശതമാനവും, 2023-ൽ 37 ശതമാനവുമായിരുന്നു. സുപ്രീം കോടതി വിധിക്ക് ശേഷം കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികളുടെ പ്രവേശനത്തിൽ ഏകദേശം പകുതിയോളം ഇടിവുണ്ടായി. 2023-ൽ പ്രവേശം നേടിയവരിൽ 18 ശതമാനം കറുത്തവർഗ്ഗക്കാരായിരുന്നു.

പുതിയ പ്രവേശന നടപടിക്രമങ്ങൾ നിലവിൽ വന്ന 2024-ൽ ഇത് 14 ശതമാനമായി കുറഞ്ഞു. ഈ വർഷം പ്രവേശനം നേടിയവരിൽ കറുത്തവർഗ്ഗക്കാരുടെ എണ്ണം 9.3 ശതമാനമാണ്, ഇത് കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് ശതമാനം കുറവാണ്. ഹിസ്പാനിക് അല്ലെങ്കിൽ ലാറ്റിനോ വിദ്യാർത്ഥികൾ ഈ വർഷം 11.4 ശതമാനമാണ്, ഇത് കഴിഞ്ഞ വർഷത്തെ കണക്കുകൾക്ക് സമാനമാണ്.

vachakam
vachakam
vachakam

രണ്ട് വർഷം മുൻപ് ഇത് 16 ശതമാനമായിരുന്നു. യേൽ പോലുള്ള മറ്റ് പ്രമുഖ സർവകലാശാലകളിലും സമാനമായ മാറ്റങ്ങൾ ദൃശ്യമായിട്ടുണ്ട്. അതേസമയം പ്രിൻസ്റ്റൺ, ആംഹെർസ്റ്റ് തുടങ്ങിയ ചില സർവകലാശാലകളിൽ കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവുണ്ടായി.

വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നുണ്ടെന്ന് സർവകലാശാലകൾ പറയുന്നു. വംശീയ വിവേചനം ആരോപിച്ചുകൊണ്ട് ഏഷ്യൻ അമേരിക്കൻ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലായിരുന്നു 2023-ലെ സുപ്രീം കോടതി വിധി. ഈ വിധി വംശീയത അടിസ്ഥാനമാക്കിയുള്ള അഡ്മിഷൻ നയങ്ങൾ പതിറ്റാണ്ടുകളായി ഹാർവാർഡ് ഉപയോഗിച്ചിരുന്നു എന്നതിന് ശക്തമായ തെളിവാണെന്ന് കേസ് ഫയൽ ചെയ്ത സ്റ്റുഡന്റ്‌സ് ഫോർ ഫെയർ അഡ്മിഷൻസ് തലവൻ എഡ്വേർഡ് ബ്ലം പറഞ്ഞു.

കറുത്തവർഗ്ഗക്കാരായ വിദ്യാർത്ഥികളുടെ എണ്ണത്തിലെ വലിയ കുറവ് ഒഴിവാക്കാമായിരുന്നെന്ന് കേസിലെ വിദഗ്ദ്ധ സാക്ഷിയായ റിച്ചാർഡ് ഡി. കാഹ്‌ലെൻബെർഗ് അഭിപ്രായപ്പെട്ടു. തൊഴിലാളി വർഗ്ഗത്തിൽ നിന്നുള്ള യോഗ്യരായ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ സർവകലാശാലകൾ ശ്രദ്ധിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

English Summary: Harvards Asian American student enrollment jumped to 43 percent while Black student enrollment declined to 9 percent following the 2023 Supreme Court decision that banned considering race in admissions. This marks a significant shift from 18 percent Black students in 2023 and 14 percent in 2024. Other selective universities like Yale also saw similar demographic changes, though some like Princeton and Amherst observed slight increases in Black student enrollment. Critics argue this shift validates concerns about previous race-based admission policies, while supporters emphasize the need for diverse classes.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, USA News Malayalam, Harvard enrollment, affirmative action, student demographics, Asian American students, Black students, Supreme Court decision

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam