അർണബ് ചുഴലിക്കാറ്റിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 8 ആയി

OCTOBER 28, 2026, 7:58 PM

ആന്ധ്രപ്രദേശ്:  അർണബ് ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രയിൽ മരിച്ചവരുടെ എണ്ണം 8 ആയി. 5 സ്ത്രീകൾ ഉൾപ്പെടെയാണ് എട്ട് പേർ മരിച്ചത്. വെസ്റ്റ് ഗോദാവരി(2), കൊനസീമ (2), വിശാഖപട്ടണം(3), അനക്കപ്പള്ളി (1) എന്നിവിടങ്ങളിലാണ് മരണം. വൈദ്യുതാഘാതം ഏറ്റാണ് അഞ്ചുപേർ മരിച്ചത്. രണ്ടുപേർ വീട് തകർന്നും ഒരാൾ മരം വീണും മരിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം സർക്കാർ സഹായധനം പ്രഖ്യാപിച്ചു.

അതേസമയം അർണബ് ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷ സർക്കാർ 26 ട്രെയിൻ സർവീസുകളാണ് സംസ്ഥാനത്ത് റദ്ദാക്കിയത്. നിരവധി ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റമുണ്ട്. ജാഗ്രത നിർദ്ദേശത്തിന്റെ ഭാഗമായി ഒഡീഷയിൽ 16 ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

ഇതുവരെ വിവിധ ജില്ലകളിൽ നിന്നായി 48000 പേരെ മാറ്റി പാർപ്പിച്ചു. 1700 ലധികം ദുരിതാശ്വാസ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഉടനീളം തയ്യാറാക്കിയിരിക്കുന്നത്. കനത്ത മഴയെ തുടർന്ന്  പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 29 -ാം തിയതി വരെ ഒഡീഷ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam