തിരുവനന്തപുരം: പി എസ് സി പരീക്ഷ ക്രമക്കേടിൽ പ്രതിയായ അഡീഷനൽ സെക്രട്ടറി ആർ ഹരിക്കായി അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. നിലവിൽ ഇയാൾ ഒളിവിലാണ്. ഇയാൾ സംസ്ഥാനം വിടാനുള്ള സാധ്യത അന്വേഷണം സംഘം തള്ളുന്നില്ല.
ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പി എസ് സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ മൊഴികൾ പരിശോധിച്ച ശേഷമാകും തീരുമാനം. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ചും അന്വേഷണം നടന്ന് വരുകയാണ്. അതേസമയം പിഎസ്സി പരീക്ഷാ ക്രമക്കേടിൽ ചെയർമാൻറെ മറുപടികൾ തൃപ്തികരമല്ലെന്ന് എസ്ഐടി പറയുന്നു. ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ വീണ്ടും അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. പിഎസ്സി നിയമന ക്രമക്കേടിൽ നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് പിഎസ്സി ചെയർമാൻ ഡോ. എം.ആർ ബൈജു മൊഴി നൽകിയത്. ഇന്റർവ്യൂ നടപടികൾ നടത്തിയത് സുതാര്യമായാണെന്നും ഉദ്യോഗസ്ഥർക്കാണ് വീഴ്ച സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അംഗങ്ങളുടെ ആരോപണം തള്ളിയിരിക്കുകയാണ് അദ്ദേഹം.
ഈ ക്രമക്കേടിൽ ആദ്യ അറസ്റ്റ് ഇന്നലെ ഉണ്ടായത്. ക്രമക്കേട് നടന്ന ആസൂത്രണബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി കടുപ്പിച്ചതോടെയാണ് എസ്ഐടിയും നടപടി ശക്തമാക്കിയത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് സതീഷിനെ അറസ്റ്റ് ചെയ്തത്. ആസൂത്രണ ബോർഡ് നിയമനപരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയായിരുന്നു സതീഷിനും ആർ ഹരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
