സ്പെയിനിൽ തീവണ്ടി അപകടം: മാഡ്രിഡിൽ പ്രതിഷേധം അക്രമാസക്തമായി; പോലീസുമായി ഏറ്റുമുട്ടി

OCTOBER 28, 2026, 7:57 PM

സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ അതിഭീകരമായ ട്രെയിൻ അപകടത്തിന് പിന്നാലെ വൻ ജനരോഷവും തെരുവ് യുദ്ധവും അരങ്ങേറി. ദാരുണമായ ട്രെയിൻ ദുരന്തത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധിച്ചാണ് ആളുകൾ തെരുവിലിറങ്ങിയത്. മഡ്രിഡിലെ ഗതാഗത മന്ത്രാലയത്തിന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകൾ പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധം ശക്തമായതോടെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും പൊലീസും തമ്മിൽ കടുത്ത ഏറ്റുമുട്ടലുണ്ടായി. റോയട്ട് പൊലീസ് കണ്ണീർവാതകവും ലാത്തിച്ചാർജ്ജും പ്രയോഗിച്ചു. ഗതാഗത മന്ത്രി ഓസ്‌കർ പുഎന്തേ രാജി വെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

ദുരന്തത്തിന്റെ ഉത്തരവാദിത്തം ജീവനക്കാരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അഴിമതിയും ഭരണകൂടത്തിന്റെ വീഴ്ചയുമാണ് നിരപരാധികളുടെ ജീവനെടുത്തതെന്ന് പ്രക്ഷോഭകർ കുറ്റപ്പെടുത്തി. കുറ്റവാളികൾ രാജി വെക്കുക, അഴിമതി കൊലപാതകത്തിന് തുല്യമാണ് തുടങ്ങിയ പ്ലക്കാർഡുകൾ ഏന്തിയാണ് ജനങ്ങൾ പ്രതിഷേധിച്ചത്.

vachakam
vachakam
vachakam

പ്രതിഷേധക്കാർ പൊലീസിന് നേരെ കുപ്പികളും പടക്കങ്ങളും എറിഞ്ഞതോടെയാണ് തെരുവ് യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് മാറിയത്. നൂറുകണക്കിന് അടിയന്തര രക്ഷാപ്രവർത്തകർ അപകടസ്ഥലത്ത് തിരച്ചിൽ തുടരുന്നതിനിടയിലാണ് തലസ്ഥാനത്ത് സമരം രൂക്ഷമായത്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം നിലവിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്.

റെയിൽവേ ശൃംഖലയിലെ സുരക്ഷാ വീഴ്ചകളും ജീവനക്കാരുടെ അധിക ജോലിഭാരവും മുൻപേ ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് പ്രമുഖ ട്രേഡ് യൂണിയനുകൾ വ്യക്തമാക്കി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. അതിനിടെ മഡ്രിഡിനെയും തെക്കൻ മേഖലകളെയും ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.

പൊതുജനങ്ങളുടെ അമർഷം വരും ദിവസങ്ങളിൽ കൂടുതൽ പ്രക്ഷോഭങ്ങളിലേക്ക് വഴിമാറുമെന്നാണ് സൂചന. സർക്കാരിന്റെ വീഴ്ചകൾക്കെതിരെ തീവ്ര വലതുപക്ഷ സംഘടനകൾ പ്രതിഷേധം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ച് സുരക്ഷ കർശനമാക്കിയിരിക്കുകയാണ് അധികൃതർ.

vachakam
vachakam
vachakam

English Summary: Protesters clashed with police in Madrid following a deadly train crash south of the Spanish capital. Dozens died and many were injured after two high-speed trains collided, marking Spains second fatal rail accident this year. Prime Minister Pedro Sanchez called the situation unacceptable.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Madrid Clash, Spain Train Accident, Police Protesters, Pedro Sanchez, Train Crash News, മാഡ്രിഡ് സംഘർഷം, സ്പെയിൻ തീവണ്ടി അപകടം, പോലീസ് ഏറ്റുമുട്ടൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam