ഫുജൈറ വാഹനാപകടം: മരണസംഖ്യ 14 ആയി; മരിച്ച മലയാളികളുടെ സംസ്‌കാരം ഇന്ന്

NOVEMBER 12, 2026, 6:58 PM

ഫുജൈറ (യുഎഇ): ഫുജൈറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മരണസംഖ്യ 14 ആയി ഉയര്‍ന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂടുതല്‍ പേര്‍ മരണത്തിന് കീഴടങ്ങിയതോടെയാണ് മരണനിരക്ക് വര്‍ധിച്ചത്. 30 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരില്‍ പലരുടെയും ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായാണ് വിവരം.

അപകടത്തില്‍ മരിച്ച മലയാളികളായ മലപ്പുറം കുന്നുംപുറം കുണ്ടില്‍പ്പാറ സ്വദേശി സിദ്ദിഖിന്റെ മക്കളായ ഇരട്ടസഹോദരങ്ങള്‍ മുഹമ്മദ് അസ്മില്‍ (21), മിസ്‌ന ജുബിന്‍ (21), മിസ്‌നയുടെ മകന്‍ മുഹമ്മദ് ഫായിസ് (3) എന്നിവരുടെ സംസ്‌കാരം ഇന്ന് ഫുജൈറയില്‍ നടക്കും.

ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷം ഫുജൈറ എമിറേറ്റിലേക്കുള്ള പ്രധാന പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലാണ് അപകടമുണ്ടായത്. അഞ്ച് ട്രക്കുകള്‍ ഉള്‍പ്പെടെ 23 വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് ഫുജൈറ പോലീസ് ജനറല്‍ കമാന്‍ഡ് ഔദ്യോഗികമായി അറിയിച്ചു. നിയന്ത്രണംവിട്ട ഒരു ട്രക്ക് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയതാണ് തുടര്‍ക്കൂട്ടിയിടികള്‍ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

പോലീസ്, ആംബുലന്‍സ്, സിവില്‍ ഡിഫന്‍സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഫുജൈറ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam