രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: എ​പ്സ്റ്റീ​ൻ  വി​വാ​ദ​ങ്ങക്കിടെ ഹ​ർ​ദീ​പ് സിം​ഗ് പു​രി​യെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു

OCTOBER 28, 2026, 7:38 PM

ദില്ലി: എ​പ്സ്റ്റീ​ൻ ഫ​യ​ൽ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ലും കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യെ മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള രാ​ജ്യ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു.  മധ്യപ്രദേശില്‍ നിന്നാണ് ഹര്‍ദീപ് സിങ് പുരി മത്സരിക്കുക. കേന്ദ്രമന്ത്രി എല്‍ മുരുകന്‍ രാജിവെച്ചൊഴിഞ്ഞ സീറ്റാണ് ഹര്‍ദീപ് പുരിക്ക് നല്‍കിയിരിക്കുന്നത്.

ന​​വം​​ബ​​ർ 12നു ​ന​​ട​​ക്കു​​ന്ന രാ​​ജ്യ​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​ലാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ക. നേ​ര​ത്തേ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥിപ്പട്ടിക​യി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യ​ത് മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നു നീ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് ക​രു​തി​യി​രു​ന്നെ​ങ്കി​ലും പു​തി​യ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​ന്നി​രി​ക്കു​ക​യാ​ണ്.

രാജ്യസഭയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള അംഗമായ ഹര്‍ദീപ് സിങ് പുരിയുടെ കാലാവധി നവംബര്‍ 25ന് അവസാനിക്കുകയാണ്. നേരത്തെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഹര്‍ദീപ് സിങ് പുരിയെ തഴഞ്ഞിരുന്നു.

vachakam
vachakam
vachakam

മുന്‍ ഐഎഫ്എസ് ഓഫീസറായിരുന്ന ഹര്‍ദീപ് പുരി 2014 ജനുവരിയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. അടുത്തിടെ എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവന്നത് രാഷ്ട്രീയവിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യസഭയില്‍ കാലാവധി അവസാനിക്കുന്ന ഹര്‍ദീപ് പുരിയെ കേന്ദ്രമന്ത്രി സഭയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam