കാൻസർ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം  ; നവംബർ 9 മുതൽ പുതിയ വില പ്രാബല്യത്തിൽ

OCTOBER 28, 2026, 7:01 PM

ദില്ലി:  രാജ്യത്ത് കാൻസർ മരുന്നുകളുടെ വില കുറയും. വിപണയിൽ 70 ശതമാനം മുതൽ 93 ശതമാനം വരെ വില കുറയാനാണ് സാധ്യത. 

 543 ബ്രാൻഡുകളുടെ മരുന്നുകൾക്ക് വില കുറയുമെന്നാണ് പുറത്തുവരുന്ന വിവരം. നവംബർ 9 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. 137 കാൻസർ മരുന്നുകളുടെ വ്യാപാര മാർജിൻ 30 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

 പുതുക്കിയ വില വിവരപട്ടിക നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി പറുത്ത് വിട്ടു.   2019 ഫെബ്രുവരിയിലും 42 ഇനം കാൻസർ മരുന്നുകൾക്ക് വ്യാപാര മാർജിൻ കുറയ്ക്കുകയും അതുപോലെ തന്നെ 91 ശതമാനം വരെ മരുന്നുകളുടെ വിലയിൽ വ്യത്യാസം ഉണ്ടാകുകയും ചെയ്തിരുന്നു. വീണ്ടും കേന്ദ്രസർക്കാർ മരുന്നുകളുടെ വില കുറച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

കേന്ദ്രത്തിന്റെ ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഏഴ് ദിവസത്തിനുള്ളിൽ എല്ലാ നിർമ്മാതാക്കളും അവരുടെ പുതുക്കിയ വിലകൾ എൻപിപിഎയെ( നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി) അറിയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കിയിരുന്നു. രോഗികൾക്ക് ബില്ല് ചെയ്യുന്ന മരുന്നുകളുടെ വിലയും എംആർപിയും തമ്മിലുള്ള വില വ്യത്യാസം ചില സന്ദർഭങ്ങളിൽ 10 മടങ്ങ് കൂടുതലാണെന്ന് സുപ്രീം കോടതിയുടെ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിർണായക ഇടപെടൽ ഉണ്ടായത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam