മാതാപിതാക്കൾ ഇതൊന്നും കാണുന്നില്ലേ? ഒറ്റ രാത്രികൊണ്ട് പിടിയിലായത്   55 കുട്ടി ഡ്രൈവർമാർ 

OCTOBER 28, 2026, 6:51 PM

കോഴിക്കോട്: രാജ്യത്തെ നിയമം അനുസരിച്ച് ഒരു വാഹനം നിരത്തിലോടിക്കാൻ ലൈസൻസ് വേണം, ലൈസൻസ് വേണമെങ്കിൽ പ്രായപൂർത്തിയാകണം, ഇതൊക്കെ ഏത് കൊച്ചുകുട്ടിയ്ക്കും അറിയാവുന്ന കാര്യങ്ങളാണ്.   ഡ്രൈവിം​ഗ് അറിയാവുന്ന പ്രായപൂർത്തിയാകാത്ത കുട്ടിഡ്രൈവർമാർ നിരത്തിലിറങ്ങിയാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വവും മാതാപിതാക്കൾക്കാണ്. ഈ കുട്ടികൾ വാഹനവുമായി നിരത്തിലിറങ്ങുന്നത് എന്തുകൊണ്ട് മാതാപിതാക്കൾ തടയുന്നില്ല? 

 ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച വാഹനമിടിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പൊലീസ് കർശന നിരീക്ഷണവുമായി മുന്നോട്ട് പോകുകയാണ്. ഉത്തരമേഖലാ ഡിഐജിയുടെ  നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഇത്തരം 55 പേർക്കെതിരെ കേസെടുത്തു.  പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂർ റേഞ്ചിലെ പൊലീസ് ജില്ലകളിൽ ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച പുലർച്ചെ 4 വരെ നടത്തിയ പ്രത്യേക പരിശോധനയിലാണ് 55 പേർക്കെതിരെ നടപടിയെടുത്തത്. കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തിക്കിന്റെ നിർദേശപ്രകാരമായിരുന്നു സ്പെഷൽ ഡ്രൈവ്.

 കുട്ടികൾക്കെതിരെ സോഷ്യൽ ബാക് ഗ്രൗണ്ട് റിപ്പോർട്ടും (എസ്ബിആർ) രക്ഷിതാക്കൾ ഉൾപ്പെടെയുള്ള വാഹന ഉടമകൾക്കെതിരെ എഫ്ഐആറും റജിസ്റ്റർ ചെയ്തു. കുട്ടികളുടെ വിവരങ്ങൾ ജുവനൈൽ ജസ്റ്റിസ് ബോർഡിനു കൈമാറും. വാഹന ഉടമകൾക്കെതിരെ 25,000 രൂപ പിഴയും തുടർനടപടികളും ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

vachakam
vachakam
vachakam

  അതേസമയം 16 വയസ്സുകാരൻ ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. അടൂർ പൊലീസ് ആണ് കേസെടുത്തത്. അടൂർ, കൊടുമൺ പ്രദേശങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി കാറിൽ സ്ഥിരമായി കറങ്ങുന്നതായി അടൂർ ട്രാഫിക് പൊലീസിന് വിവരം ലഭിച്ചിരുന്നു. നഗരത്തിലെ തിരക്കേറിയ സമയങ്ങളിൽപ്പോലും വിദ്യാർത്ഥി കാറിൽ കറങ്ങി. വാഹനമോടിക്കുന്ന ദൃശ്യങ്ങൾ പകർത്തി റീൽസായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് 16കാരൻ കുടുങ്ങിയത്. 16കാരൻ ഓടിച്ച കാറും ബൈക്കും അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എഴംകുളം സ്വദേശിയായ 16 വയസ്സുകാരന്റെ മാതാവിനെതിരെയും കൊല്ലം പാതിരിക്കൽ രവീന്ദ്രൻ എന്നയാൾക്കെതിരെയുമാണ് കേസ്. മാതാവിന്റെ പേരിലുള്ള കാറും രവീന്ദ്രന്റെ പേരിലുള്ള ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam