കൊല്ലം: വിവാഹത്തിനു മുൻപായി ഫോട്ടോഷൂട്ടിനായി വാങ്ങിയ ഗൗൺ കൃത്യസമയത്ത് ലഭിക്കാത്തതിന് പിന്നാലെയുണ്ടായ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
ഫോട്ടോഷൂട്ടിനായി വാങ്ങിയ ഗൗൺ മാറ്റങ്ങൾ വരുത്തി യഥാസമയം നൽകിയില്ലെന്ന പരാതിയിലാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ വിധി ഉണ്ടായിരിക്കുന്നത്.
പള്ളിത്തോട്ടം സ്വദേശിനി ജെന്നിഫർ ഷായാണ് ആലപ്പുഴയിലെ സ്ഥാപനത്തിനും മാനേജിങ് ഡയറക്ടർക്കും എതിരെ പരാതി നൽകിയത്. ഗൗൺ നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കാത്തതിനെത്തുടർന്നു ഫോട്ടോഷൂട്ട് മുടങ്ങിയെന്നും പരാതിയിലുണ്ട്.
ഗൗണിന്റെ വിലയായ 23,350 രൂപയും നഷ്ടപരിഹാരമായി 25000 രൂപയും കേസിന്റെ ചെലവായി 10000 രൂപയും ഉൾപ്പെടെ പരാതിക്കാരിക്കു നൽകാനാണു വിധി.
പരാതിക്കാരിക്കു വേണ്ടി അഡ്വ.എം.എസ്.അജിത്‌കുമാർ ഹാജരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
