കൊച്ചി മെട്രോ നഷ്ടത്തിലല്ല, ധവളപത്രത്തിലെ കണക്കുകൾ തള്ളി KMRL

JUNE 4, 2026, 11:57 PM

കൊച്ചി: കഴിഞ്ഞ ദിവസം യുഡിഎഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കൊച്ചി മെട്രോ വലിയ നഷ്ടത്തിലാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ധവളപത്രത്തിലെ കണക്കുകള്‍ തള്ളുകയാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍. 

മെട്രോയുടെ പ്രവര്‍ത്തനം ലാഭത്തിലാണെന്നും ചെലവുകള്‍ക്ക് സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. 

 2022 മുതല്‍ പ്രവര്‍ത്തന ലാഭത്തിലാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത്. പ്രവര്‍ത്തന ചെലവിന് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

vachakam
vachakam
vachakam

 2022- 2023 വര്‍ഷം പ്രവര്‍ത്തനലാഭം 5.35 കോടി രൂപയാണ്. 2023- 2024 വര്‍ഷം പ്രവര്‍ത്തനലാഭം 22.94 കോടി രൂപയും 2024- 2025 വര്‍ഷത്തെ പ്രവര്‍ത്തനലാഭം 33.34 കോടി രൂപയുമായിരുന്നു. 2025- 2026 വര്‍ഷം 50 കോടി രൂപയോളം പ്രവര്‍ത്തനലാഭം ഉണ്ടെന്നാണ് നിഗമനം.

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട നിര്‍മ്മാണത്തിന് വേണ്ടി ചെലവായത് 6218.14 കോടി രൂപയാണ്. 3, 000 കോടി രൂപയിലേറെ വായ്പ എടുത്തിരുന്നു. വായ്പയിനത്തില്‍ സംസ്ഥാനം ഇനി തിരിച്ചടക്കാനുള്ളത് 2000 കോടിയോളം രൂപയാണ്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam