കൊച്ചി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ അപകട മരണത്തിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു.
കെ.എം ബഷീറിന്റെ ഭാര്യ സി.ജസീല സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ്.
വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസീല ഹർജി നൽകിയത്. കോടതി മാറ്റം പ്രതിഭാഗം അഭിഭാഷകന്റെ താൽപ്പര്യപ്രകാരമാണെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. ഈ ഹർജിയിലാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ഒരാഴ്ചക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിചാരണ നീതിപൂർവം നടക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും നേരത്തെ കേസ് പരിഗണിച്ച സെെഷൻസ് കോടതി ഒന്നിലേക്ക് കേസ് മാറ്റണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കേസിൽ ആറ് വർഷത്തിന് ശേഷമായിരുന്നു വിചാരണ ആരംഭിച്ചത്. അപകടം ഉണ്ടാക്കിയ കാർ ഓടിച്ചിരുന്നത് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനായിരുന്നു എന്നാണ് ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
