കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ.
നീന്തൽ വിദഗ്ധനും ദുരന്തനിവാരണ സേനാ അംഗവുമായ ചെറുപുഴ മീൻതുള്ളി സ്വദേശി ആർ. രാജേഷിനായാണ് കേരള-കർണാടക അതിർത്തി വനമേഖലയിൽ സംയുക്ത തിരച്ചിൽ നടക്കുന്നത്.
ആഗസ്റ്റ് ഒന്നിന് ഉണ്ടായ മണ്ണിടിച്ചിലിൽ കോഴിച്ചാൽ തുരുത്തിൽ ഒറ്റപ്പെട്ടുപോയ ബെന്നി എന്നയാളെ രക്ഷപ്പെടുത്തുന്നതിനിടയിലാണ് രാജേഷ് അപകടത്തിൽപ്പെട്ടത്.
കൈയിലുണ്ടായിരുന്ന ലൈഫ് ജാക്കറ്റ് ബെന്നിക്ക് നൽകി അദ്ദേഹത്തെ സുരക്ഷിതമായി കരയ്ക്കെത്തിച്ച ശേഷം, രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ചിരുന്ന റോപ്പിൽ നിന്നുള്ള പിടിവിട്ട് രാജേഷ് ഒഴുക്കിൽപ്പെടുകയായിരുന്നു.
മികച്ച നീന്തൽ വിദഗ്ധനായ രാജേഷ് കുത്തൊഴുക്കിൽ നീന്തി കർണാടക വനമേഖലയിൽ എത്തിപ്പെട്ടിട്ടുണ്ടാകാം എന്ന ബന്ധുക്കളുടെ പ്രതീക്ഷയെത്തുടർന്നാണ് കേരള-കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ വനത്തിനുള്ളിൽ സംയുക്ത പരിശോധന നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
