കണ്ണൂർ: ന്യൂനപക്ഷ വർഗീയത നിയമസഭ തെരഞ്ഞെടുപ്പിൽ തിമർത്താടി എന്ന സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിൻ്റെ പരാമർശം അപകടകരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അധ്യക്ഷൻ റസാഖ് പാലേരി.
സിപിഐഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റ് വെൽഫെയർ പാർട്ടിക്ക് വേണ്ടെന്നും റസാഖ് പാലേരി പറഞ്ഞു. തോൽവി ആത്മവിമർശനമായി ഉൾക്കൊള്ളാൻ സിപിഐഎമ്മിന് കഴിയണം.
പാർട്ടി സെക്രട്ടറി ഭാഷ ശരിയാക്കിയത് കൊണ്ടോ ശരീര ഭാഷ നന്നാക്കിയത് കൊണ്ടോ പാർട്ടി രക്ഷപ്പെടാൻ പോകുന്നില്ല.
സമീപനങ്ങളിലും നയങ്ങളിലും തിരുത്തൽ വേണമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
