ഭിന്നശേഷിക്കാർക്ക് കരുതലാകാൻ ‘അൻപ് വീട്’; രക്ഷിതാക്കളുടെ അഭാവത്തിൽ ഇനി സർക്കാർ സംരക്ഷണം

MAY 11, 2026, 10:03 PM

തിരുവനന്തപുരം: രക്ഷിതാക്കളുടെ അഭാവത്തിൽ ഭിന്നശേഷിക്കാർക്ക് സുരക്ഷിതമായ അഭയമൊരുക്കുന്നതിനായി സംസ്ഥാന സർക്കാർ ‘അൻപ് വീട്’ പദ്ധതി നടപ്പിലാക്കുന്നു. ചികിത്സ, വിശ്രമം തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി രക്ഷിതാക്കൾക്ക് മാറിനിൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഭിന്നശേഷിക്കാർക്ക് മികച്ച പരിചരണവും സംരക്ഷണവും ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ മൂന്ന് സംരക്ഷണ കേന്ദ്രങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്നത്. കോഴിക്കോട് ബൗദ്ധിക വെല്ലുവിളി നേരിടുന്ന പുരുഷന്മാർക്കായി പ്രവർത്തിക്കുന്ന ‘പ്രതീക്ഷാഹോം’ അൻപ് വീടാക്കി മാറ്റും. ഇതിനുപുറമേ സ്ത്രീകൾ, ഓട്ടിസം ബാധിച്ചവർ,  ഭിന്നശേഷിയുള്ളവർ, കിടപ്പുരോഗികളായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഒരാഴ്ച വരെ ഈ കേന്ദ്രങ്ങളിൽ താമസിക്കാം. ആവശ്യമായ സൗകര്യങ്ങളില്ലാത്ത വീടുകളിലെ ഭിന്നശേഷിക്കാർക്ക് പകൽസമയ സംരക്ഷണവും ഇവിടെ ലഭ്യമാകും.

രക്ഷിതാക്കളുടെ മരണത്തെത്തുടർന്ന് അനാഥരാകുന്നവർക്ക് സ്ഥിരമായ പുനരധിവാസം ലഭിക്കുന്നത് വരെ ദീർഘകാല സംരക്ഷണവും അൻപ് വീടുകൾ വാഗ്ദാനം ചെയ്യുന്നു. ഓരോ കേന്ദ്രത്തിലും പരമാവധി 25 മുതൽ 30 വരെ പേർക്കാണ് പ്രവേശനം നൽകുക.

vachakam
vachakam
vachakam

ജില്ലാ സാമൂഹികനീതി ഓഫീസർ അധ്യക്ഷനായ മാനേജ്‌മെന്റ് കമ്മിറ്റിക്കായിരിക്കും സ്ഥാപനത്തിന്റെ നടത്തിപ്പ് ചുമതല. സർക്കാർ ഫണ്ടിന് പുറമേ സി.എസ്.ആർ (CSR) ഫണ്ടും പൊതുജനങ്ങളിൽ നിന്നുള്ള സംഭാവനകളും പദ്ധതിയുടെ പ്രവർത്തനത്തിനായി സമാഹരിക്കും.

Tags: Anbu Veedu Project, Differently Abled Care, Social Justice Department, Disability Rehabilitation, Kerala Government Schemes.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam