തിരുവനന്തപുരം: റബറിന്റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ചു. ബജറ്റ് പ്രഖ്യാപനം ഉത്തരവായി. 200 രൂപയിൽ നിന്ന് 250 രൂപ ആയിട്ടാണ് വർദ്ധിപ്പിച്ചത്.
ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ താങ്ങുവിലയും വർധിപ്പിക്കണമെന്ന് കർഷകരും റബ്ബർ ഉത്പാദക സംഘങ്ങളും നിരന്തരം ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ ഈ ആവശ്യം പരിഗണിച്ച് സർക്കാർ, റബ്ബറിന്റെ വിലയിടിവിൽ നിന്നും റബ്ബർ കർഷകരെ സഹായിക്കാനായി ആരംഭിച്ചിട്ടുള്ള റബ്ബർ പ്രൊഡക്ഷൻ ഇൻസെന്റീവ് സ്കീം പ്രകാരമുള്ള താങ്ങുവിലയാണ് 200 ല് നിന്ന് 250 ആയി വർധിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
