വാതിലുകൾ തുറന്നുവെച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ പരിശോധനയുമായി കേരള പോലീസ് 

OCTOBER 7, 2026, 10:51 AM

തിരുവനന്തപുരം: വാതിലുകൾ തുറന്നുവെച്ച് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ  പരിശോധനയുമായി കേരള പോലീസ്. സെപ്റ്റംബർ 23 മുതൽ 30 വരെ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച സ്പെഷ്യൽ ഡ്രൈവിൽ നിയമലംഘനം നടത്തിയ 2021 ബസുകൾക്കെതിരെ നടപടിയെടുത്തു. തുറന്നുവെച്ച വാതിലിലൂടെ യാത്രക്കാർ തെറിച്ചുവീണുണ്ടായ അപകടങ്ങളിൽ മരണങ്ങളും ഗുരുതര പരിക്കുകളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

 തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ തുറന്നുവച്ച വാതിലിലൂടെ തെറിച്ചുവീണുണ്ടായ അപകടങ്ങളിൽ യാത്രക്കാർ മരണപ്പെടുകയും, തൃശൂർ ജില്ലയിൽ യാത്രക്കാരന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ബസുകൾ ഓടുമ്പോൾ വാതിലുകൾ നിർബന്ധമായും അടച്ചിടുന്നുണ്ടെന്നും അവ സുരക്ഷിതമാണെന്നും ഉറപ്പുവരുത്താനാണ് ഡ്രൈവ് സംഘടിപ്പിച്ചത്.  

ഡ്രൈവിൻറെ ഭാഗമായി 31,408 ബസ്സുകൾ പരിശോധിക്കുകയും നിയമലംഘനം നടത്തിയ 2021 ബസ്സുകൾക്കായി 5,57,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഡ്രൈവിൻറെ ഭാഗമായി 2014 ബോധവൽക്കരണ പരിപാടികൾ നടത്തിയതിൽ 10,784 പേര് പങ്കെടുത്തു.

vachakam
vachakam
vachakam

ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻറ് ഇൻസ്പെക്ടർ ജനറലിൻറെ മേൽനോട്ടത്തിൽ ജില്ലാ പോലീസ് മേധാവിമാർ, ട്രാഫിക് സോണൽ എസ്.പിമാർ, എൻഫോഴ്സ്മെൻറ് വിഭാഗം എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു ഡ്രൈവ് നടത്തിയത്. 

ഹൈവേ പട്രോൾ യൂണിറ്റുകളും എൻഫോഴ്സ്മെൻറ് വിഭാഗവും തുടർന്നുള്ള ദിവസങ്ങളിലും പരിശോധനകൾ തുടരും.

നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻറിൻറെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പർ (9747001099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിൻറെ നമ്പർ ഉൾപ്പെടെ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam