പാലക്കാട്: മംഗലം ഡാം കടപ്പാറ പോത്തൻതോട്ടിലെ വീട്ടിനുള്ളിൽ ആദിവാസി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.കടപ്പാറ കുഞ്ചിയാർപതി സ്വദേശി രാമസ്വാമിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കടപ്പാറ പോത്തൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടത്.തലക്ക് ക്ഷതമേറ്റ നിലയിലായിരുന്നു മൃതദേഹം.സംഭവത്തിൽ കൂടെ താമസിച്ചിരുന്ന ഒലിപ്പാറ കൽചാടി 26 വയസുള്ള രുഗ്മണിയെ പോലീസ് അറസ്റ്റ് ചെയ്തു.
രാമസ്വാമിയും രുഗ്മണിയും കഴിഞ്ഞ ഒരു വർഷത്തോളമായി ഒരുമിച്ച് താമസിച്ച് വരുകയാണ്. ചൊവ്വാഴ്ച രാത്രി രാമസ്വാമിയും രുഗ്മണിയും തമ്മിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ രുഗ്മണി ചുറ്റിക കൊണ്ട് രാമസ്വാമിയുടെ തലക്ക് അടിക്കുകയായിരുന്നു.തുടർന്ന്, രുഗ്മണി സമീപത്തെ തോട്ടത്തിലെ തൊഴിലാളികളോട് വിവരം പറയുകയായിരുന്നു.പിന്നാലെയാണ് രുഗ്മണിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
