സ്ത്രീ പീഡകർ എത്ര ഉന്നതരായാലും നിർദാക്ഷണ്യം നടപടിയെടുത്ത പാരമ്പര്യം മാത്രമാണ് സിപിഐഎമ്മിനുള്ളത്:  പി കെ ശ്രീമതി

OCTOBER 7, 2026, 8:29 AM

തിരുവനന്തപുരം: സ്ത്രീ പീഡകര്‍ എത്ര ഉന്നതരായാലും നിര്‍ദാക്ഷണ്യം നടപടിയെടുത്ത പാരമ്പര്യം മാത്രമാണ് സിപിഐഎമ്മിനുള്ളതെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ 'വിനാശകാലെ വിപരീതബുദ്ധി' എന്ന് മാത്രമെ ഇപ്പോള്‍ പറയാന്‍ കഴിയൂവെന്നും പി കെ ശ്രീമതി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. 

'ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം. പെണ്‍കുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നിര്‍ദ്ദാക്ഷണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഐഎമ്മിനുള്ളു. അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ ''വിനാശകാലെ വിപരീതബുദ്ധി ''എന്ന് മാത്രേ ഇപ്പോള്‍ പറയാന്‍ കഴിയൂ', പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.

ഇ എന്‍ സുരേഷ് ബാബുവിനെതിരെ പാര്‍ട്ടി നടപടിയെന്നത് ശുദ്ധ അസംബദ്ധമാണെന്നായിരുന്നു കഴിഞ്ഞദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്.

vachakam
vachakam
vachakam

സുരേഷ് ബാബുവിനെതിരെ ക്രിമിനല്‍ സ്വഭാവമുള്ള ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് നേതൃമാറ്റം എന്നത് പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണമെന്നുമായിരുന്നു പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam