നിലത്തേക്ക് വലിച്ചെറിഞ്ഞു, എന്റെ ശരീരമാസകലം പോറലേൽപ്പിച്ചു; ദില്ലി പൊലീസ് നടപടിക്കെതിരെ കടുത്ത രോഷം പ്രകടിപ്പിച്ച് പ്രിയങ്ക ഗാന്ധി

OCTOBER 7, 2026, 9:26 AM

ദില്ലി: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് നടത്താനിരുന്ന ഇന്ത്യ സഖ്യത്തിൻ്റെ പ്രതിഷേധ മാർച്ചിന് നേരെയുണ്ടായ ദില്ലി പൊലീസ് നടപടിക്കെതിരെ കടുത്ത രോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

രാജ്യം മുഴുവൻ ഈ അക്രമം കാണുന്നുണ്ടെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.അവർ എംപിമാരെ മർദിക്കുകയാണ്. പൊലീസുകാർ എന്റെ ശരീരമാസകലം പോറലേൽപ്പിച്ചു. അവർ ഞങ്ങളെ നിലത്തേക്ക് വലിച്ചെറിഞ്ഞുവെന്നും പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.

പ്രതിഷേധം ശക്തമായതോടെ പൊലീസ് ബലം പ്രയോഗിച്ച് നേതാക്കളെ മാറ്റാൻ ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിക്കുകയും ചെയ്യുകയായിരുന്നു. അതേസമയം, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയൻ അടക്കമുള്ള മറ്റ് പ്രതിപക്ഷ നേതാക്കളെയും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ബലംപ്രയോ​ഗിച്ചാണ് നേതാക്കളെ ബസിലേക്ക് കയറ്റിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam