തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എൻ പ്രശാന്ത് ഐഎഎസിന് യുവജന-കായിക വകുപ്പുകളുടെ സ്‌പെഷ്യൽ സെക്രട്ടറിയായാണ് നിയമനം.
പുറമേ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ, ജലവിഭവ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എന്നീ അധിക ചുമതലയും എൻ പ്രശാന്തിന് നൽകിയിട്ടുണ്ട്.
കൃഷിവകുപ്പ് ഡയറക്ടർ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സ്‌കിൽസ് എക്‌സലൻസ് അക്കാദമി എംഡിയാകും.
എസ് സുഹാസ് ഐഎഎസ് കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ സ്‌പെഷ്യൽ സെക്രട്ടറിയാകും.
നേരത്തെ വാട്ടർ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റ് സ്‌പെഷ്യൽ സെക്രട്ടറി ആയിരുന്നു സുഹാസ്. വിവിധ വകുപ്പുകളിലെ എംഡി, സ്‌പെഷ്യൽ അക്കാദമി വിഭാഗങ്ങളിലും സർക്കാർ പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ സൊസൈറ്റി രജിസ്ട്രാർ ആയിരുന്ന പ്രേം കൃഷ്ണൻ ഐഎഎസ് വാട്ടർ അതോറിറ്റി എംഡിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
