കേരള സെന്ററിന്റെ 34-ാം വാർഷിക അവാർഡ് ആഘോഷം ഒക്ടോബർ 24ന്

JULY 28, 2026, 8:20 AM

ന്യൂയോർക്ക് കേരള സെന്റർ അതിന്റെ ആരംഭകാലംമുതൽ തുടർച്ചയായി നടത്തിവരുന്ന Annual Award Gala ഈ വർഷം ഒക്ടോബർ 24ന് ആഘോഷിക്കുന്നതാണ്.

തങ്ങളുടെ പ്രവർത്തനമേഘലകളിൽ മികച്ച നേട്ടം കൈവരിച്ചവരും സമൂഹനന്മക്ക് മികച്ച സംഭാവനകൾ നൽകിയവരുമായ ഇന്ത്യൻ അമേരിക്കൻ മലയാളികളിൽ നിന്ന് കേരള സെന്റർ (ഇന്ത്യൻ അമേരിക്കൻ കേരള കൾച്ചറൽ ആൻഡ് സിവിക് സെന്റർ) 2026ലെ വാർഷിക അവാർഡുകൾ പരിഗണിക്കുന്നതിനായി നാമനിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. സാമൂഹ്യ സേവനം, രാഷ്ട്രീയ നേതൃത്വം, കലയും സാഹിത്യവും, പത്രപ്രവർത്തനം, സോഷ്യൽ മീഡിയ ആക്ടിവിസം, മെഡിസിൻ, എഞ്ചിനീയറിംഗ്, നഴ്‌സിംഗ്, മറ്റ് പ്രൊഫഷൻസ്, ബിസിനസ്സ്, കോർപ്പറേറ്റ് മാനേജ്‌മെന്റ്, അപ്പ്‌ളൈഡ് സയൻസ്, ഐ. ടി. എന്നിവയാണ് അവാർഡ് വിഭാഗങ്ങൾ. 2026 ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം ന്യൂയോർക്കിലെ എൽമണ്ടിലുള്ള കേരള സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന വാർഷിക അവാർഡ് ആഘോഷവേളയിൽ അവാർഡ് ജേതാക്കളെ ആദരിക്കും.

നാമനിർദ്ദേശങ്ങൾക്കൊപ്പം ബയോഡാറ്റയും സ്വന്തം നേട്ടങ്ങളും മുൻ അവാർഡുകളും സാക്ഷ്യപ്പെടുത്തുന്ന രേഖകളും ഉൾപ്പെടുത്തണം.

vachakam
vachakam
vachakam

എല്ലാ നാമനിർദ്ദേശങ്ങളും 2026 ഓഗസ്റ്റ് 7നകം Kerala Center Award Committee, 1824 Fairfax tSreet, Elmont, NY 11003 എന്ന വിലാസത്തിൽ അയയ്ക്കണം. [email protected] എന്ന ഇമെയിൽ വിലാസത്തിലും ഇത് അയയ്ക്കാവുന്നതാണ്.

ട്രൈസ്റ്റേറ്റ് ന്യൂയോർക്ക് പ്രദേശത്തെ കേരളീയർക്കും ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഒരു non-profti and tax exempt 501(c)(3) സംഘടനയാണ് കേരള സെന്റർ. 1993ൽ ഇത്
ഉദ്ഘാടനം ചെയ്യപ്പെട്ടു. തങ്ങളുടെ പ്രവർത്തനമേഖലകളിൽ മികവ് തെളിയിച്ചവരും സമൂഹത്തിന് മികച്ച സംഭാവന നൽകിയവരുമായ 185ലധികം വ്യക്തികളെ കേരള സെന്റർ കഴിഞ്ഞ 33
വർഷത്തിനിടയിൽ ആദരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കേരള സെന്റർ: 516-358-2000, അലക്‌സ് കാവുംപുറത്ത് എസ്തപ്പാൻ, പ്രസിഡന്റ്: 516-503-9387, രാജു തോമസ്, ജനറൽ സെക്രട്ടറി: 516-434-0669

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam