2026-2028 ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ച് എൻഡോഴ്‌സ് ചെയ്തു

MARCH 26, 2025, 11:40 PM

ഫ്‌ളോറിഡ: 2026-2028 ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജു തോണിക്കടവിലിനെ കേരളാ അസോസിയേഷൻ ഓഫ്  പാം ബീച്ച് എൻഡോഴ്‌സ് ചെയ്തതായി പ്രസിഡന്റ്  മാത്യു തോമസ്, സെക്രട്ടറി ജിജോ ജോസ്, ട്രഷറർ റെജിമോൻ ആന്റണി, വൈസ് പ്രസിഡന്റ് ജൂണ തോമസ്, ജോ. സെക്രട്ടറി പോൾ പള്ളിക്കൽ, ജോ. ട്രഷറർ സജി ജോൺസൻ എന്നിവർ അറിയിച്ചു. 

ഫോമായിലെ അംഗ സംഘടനകൾ, ഫോമാ നേതാക്കൾ എന്നിവർ ബിജു തോണിക്കടവിലിനെ പിന്തുണയ്ക്കണമെന്ന് കേരളാ അസോസിയേഷൻ ഓഫ്  പാം ബീച്ച് ഔദ്യോഗികമായി അഭ്യർത്ഥിച്ചു.

ഫോമായുടെ ആർ,വി.പി, ജോയിന്റ് ട്രഷറർ, ട്രഷറർ എന്നീ പദവികളിലും കേരളാ അസോസിയേഷൻ ഓഫ് പാം ബീച്ചിന്റെ മുൻ പ്രസിഡന്റായും പ്രവർത്തിച്ചു പരിചയമുള്ള ബിജു തോണിക്കടവിലിനു 2026-2028ലേ സാരഥിയായി വരുന്നതിൽ അസോയിയേഷന് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നു സെക്രട്ടറി ജിജോ ജോസ് പറഞ്ഞു.

vachakam
vachakam
vachakam

2026-2028 ഇലക്ഷനിൽ ബിജു തോണിക്കടവിലിനു എല്ലാവിധ വിജയാശംസകളും നേരുന്നതായി കേരളാ അസോസിയേഷൻ ഓഫ് പാംബീച് പ്രസിഡന്റ് മാത്യു തോമസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam