നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കേരളം

JUNE 30, 2026, 5:32 AM

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റിലും (നീറ്റ്) മറ്റ് മത്സര പരീക്ഷകളിലും സമഗ്ര പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി.

ആവര്‍ത്തിച്ചുണ്ടാകുന്ന ക്രമക്കേടുകള്‍ രാജ്യത്തെ പ്രവേശന പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ആണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷയിലെ ക്രമക്കേടുകള്‍, സാങ്കേതിക തകരാറുകള്‍, മൂല്യനിര്‍ണയത്തിലെ അപാകതകള്‍ എന്നിവയെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നീറ്റിലുള്ള ജനവിശ്വാസം തകര്‍ത്തതായി റോജി എം ജോണ്‍ പറഞ്ഞു.

vachakam
vachakam
vachakam

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദേശീയ പ്രവേശന പരീക്ഷയുടെ സുതാര്യത, നിഷ്പക്ഷത, സമഗ്രത എന്നിവയെക്കുറിച്ച് ഈ സംഭവവികാസങ്ങള്‍ ഗുരുതര ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. വിവാദങ്ങള്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിച്ചുവെന്നും ഇതിനോട് കൃത്യമായി പ്രതികരിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും മന്ത്രി വിമര്‍ശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam