ബംഗളൂരു: ഡിജിപി ഓഫീസില്‍വെച്ച് യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിനേത്തുടര്‍ന്ന് വിവാദം. കര്‍ണാടക സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഡിജിപി ആര്‍. രാമചന്ദ്ര റാവുവും യുവതിയും ഓഫീസില്‍വെച്ച് അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം ഉടലെടുത്തത്.
രാമചന്ദ്ര റാവുവിന്റെ മകള്‍ രന്യാ റാവു സ്വര്‍ണക്കടത്തുകേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. മകളെ അന്ന് വഴിവിട്ട് സഹായിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് രാമചന്ദ്ര റാവു നിര്‍ബന്ധിതാവധിയില്‍ പ്രവേശിച്ചിരുന്നു. സര്‍വീസില്‍ തിരികെ പ്രവേശിച്ചതിന് പിന്നാലെയാണ് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
ഔദ്യോഗിക ഓഫീസിലേക്ക് വിളിച്ചുവരുത്തി, ഡിജിപി യൂണിഫോമിലിരിക്കെ യുവതിയോട് അടുത്ത് ഇടപെഴകുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് 47 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉള്ളത്. ഒന്നിലധികം വീഡിയോകള്‍ കൂട്ടിച്ചേര്‍ത്താണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. ആരാണ് വീഡിയോ ചിത്രീകരിച്ചത് എന്നത് വ്യക്തമല്ല. വീഡിയോ പുറത്തുവന്നതോടെ ആഭ്യന്തരമന്ത്രി ജി. പരമേശ്വരയെ കാണാന്‍ രാമചന്ദ്ര റാവു ശ്രമിച്ചെങ്കിലും മന്ത്രി കാണാന്‍ കൂട്ടാക്കിയില്ലെന്നാണ് റിപ്പോര്‍ട്ട്.
പുറത്തുവന്ന വീഡിയോ വ്യാജമാണെന്നും അന്വേഷണം വേണമെന്നുമാണ് ഡിജിപി പറയുന്നത്. 'ഞാന്‍ ഞെട്ടിപ്പോയി, വീഡിയോ വ്യാജമാണ്. അഭിഭാഷകനെ കണ്ട് മറ്റു നടപടികള്‍ സ്വീകരിക്കും', രാമചന്ദ്ര റാവു പറഞ്ഞു. മറ്റു ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടതായാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
