കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികരിച്ച് പ്രിൻസിപ്പൽ വിനോദ് മോനി.
നിതിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും ഫോൺ പിടിച്ചുവെച്ചിട്ടില്ലെന്നും വിനോദ് മോനി പറഞ്ഞു.
നിതിൻ എടുത്ത വായ്പയുടെ പേരിൽ ലത എന്ന അധ്യാപികയ്ക്ക് നിരന്തരം ഭീഷണി ഉണ്ടായിരുന്നുവെന്നും അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിതിനെ ചേംബറിലേക്ക് വിളിച്ചുവരുത്തിയിരുന്നുവെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. നിതിൻറെ ഫോൺ പിടിച്ചുവെച്ചിട്ടില്ലെന്നും നിതിൻ തന്നെ വച്ചിട്ട് പോയതാണെന്നും പ്രിൻസിപ്പൽ ന്യായീകരിച്ചു.
അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിതിനെ ക്യാബിനിലേക്ക് വിളിപ്പിച്ചിരുന്നു. ലോൺ ആപ്പിന് മാഡത്തിൻറെ പേര് കൊടുത്തിട്ടില്ലെന്നാണ് നിതിൻ പറഞ്ഞത്. അച്ഛൻറെയും അമ്മയുടെയും സഹോദരിയുടെയും പേരും നമ്പറുകളുമാണ് കൊടുത്തതെന്നും നിതിൻ വിവരിച്ചു. അമ്മയുടെ പേര് ലത എന്ന് പറഞ്ഞപ്പോയാണ് മാഡത്തിൻറെയും പേര് ഒന്നാണെന്ന് മനസിലായത്. ലത മാഡത്തിന് ലോൺ ആപ്പിൽ നിന്ന് നിതിൻറെ പേരിൽ വന്ന ഭീഷണിയും പ്രൂഫുകളും അവര് കാണിച്ചു.
ലോൺ ആപ്പിൽ നിന്ന് തുടർച്ചയായി ലത മാഡത്തിന് കോളുകൾ വന്നതിൻറെയടക്കം വിവരങ്ങൾ അവര് കാണിച്ചു. തൻറെ ചേംബറിൽ സംസാരിക്കുമ്പോൾ പോലും മാഡത്തിൻറെ ഫോണിലേക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി കോൾ വന്നിരുന്നു. ലോൺ തുക ഉടൻ അടയ്ക്കണം, ഇല്ലെങ്കിൽ പ്രശ്നമാകും എന്ന നിലയിലായിരുന്നു ഭീഷണി. ആരോപണ വിധേയരായ റാം എന്ന അധ്യാപകനും സംഗീത മാഡവും ആ സമയത്ത് ചേംബറിൽ ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. റാമുമായി ബന്ധപ്പെട്ട പരാതികളൊന്നും നിതിൻ തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രിൻസിപ്പൽ വിവരിച്ചു.
ലോൺ ആപ്പിന് മാഡത്തിൻറെ പേര് കൊടുത്തിട്ടില്ലെന്നാണ് നിതിൻ പറഞ്ഞത്. കുടംബാംഗങ്ങളുടെ പേരാണ് നൽകിയിരുന്നതെന്നും അമ്മയുടെ പേരും ലത എന്നാണെന്നും നിതിൻ വ്യക്തമാക്കിയതായി പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. ലോൺ ആപ്പ് വിഷയം അറിയിക്കാൻ കുടുംബത്തിനെ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു എന്നാണ് പ്രിൻസിപ്പൽ പറയുന്നത്. ആ വിവരങ്ങളടക്കം പൊലീസിന് കൈമാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്റെ വിമർശനം: അമേരിക്കൻ ബിഷപ്പുമാർക്ക് അതൃപ്തി
കുഞ്ഞിന്റെ കാലൊടിഞ്ഞ സംഭവം: നോർത്ത് കരോലിനയിൽ ഡേകെയർ ജീവനക്കാരിക്കെതിരെ കേസ്
പാലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ നാടുകടത്തൽ തടഞ്ഞ ജഡ്ജിമാരെ അമേരിക്ക പുറത്താക്കി
പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ