കണ്ണൂർ: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ ആരോപണമുന്നയിച്ച അബ്ദുൽ ഖാദറിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കണ്ണൂർ ഡിസിസി.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് കെ സുധാകരന്റെ വിശ്വസ്തനും ന്യൂനപക്ഷ കോൺഗ്രസിന്റെ മുൻ ജില്ലാ പ്രസിഡന്റുമായ കെ ആർ അബ്ദുൽ ഖാദർ ഉന്നയിച്ചത്.
കെ സുധാകരനെ ഇല്ലാതാക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടത്തിയത് സണ്ണി ജോസഫാണെന്ന് കെ ആർ അബ്ദുൽ ഖാദർ ആരോപിച്ചു. ഇതിന് പ്രതികാരം ചെയ്യും. സണ്ണി ജോസഫ് പിന്നിൽ നിന്ന് കളിച്ചു. ചർച്ചയ്ക്ക് വേണ്ടി ഡൽഹിയിൽ കൊണ്ടുപോയി കെ സുധാകരനെ നാണം കെടുത്തിയെന്നും അബ്ദുൽ ഖാദർ കുറ്റപ്പെടുത്തി.
എന്നാൽ മൈനോറിറ്റി കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റായിരുന്ന കെ ആർ അബ്ദുൽ ഖാദറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. നിലവിൽ അദ്ദേഹത്തിന് കോൺഗ്രസുമായോ പോഷക സംഘടനകളുമായോ ബന്ധമില്ലെന്നും ഡിസിസി വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് പാർട്ടി നടപടിയെടുത്ത ചിലരെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരിച്ചെടുത്തിരുന്നു. ഇത്തരത്തിൽ തിരിച്ചെടുത്തവരിൽ അബ്ദുൽ ഖാദർ ഉൾപ്പെട്ടിട്ടില്ല. തിരിച്ചെടുത്തുവെന്ന വ്യാജേന പാർട്ടിയുടെ പേരിൽ ഇദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾക്ക് കോൺഗ്രസുമായോ പോഷക സംഘടനകളുമായോ യാതൊരു ബന്ധവുമില്ലെന്നും കണ്ണൂർ ഡിസിസി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്ക-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നു, എങ്കിലും പ്രധാന തർക്കങ്ങളിൽ തീരുമാനമാകാത്തത് ആശങ്കയാകുന്നു
ആയുധം നൽകിയാൽ പണികിട്ടും; ഇറാന് ആയുധം നൽകുന്ന രാജ്യങ്ങൾക്ക് 50 ശതമാനം നികുതി
ലോകം ഉറ്റുനോക്കിയ ചുവടുമാറ്റം; ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്
ലോകം ഉറ്റുനോക്കിയ ചുവടുമാറ്റം; ഇറാനുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്