തൃശ്ശൂര്‍: കയ്പമംഗലം ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ അപകടസമയത്ത് ലഹരി ഉപയോഗിച്ചിരുന്നതായി പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറാണ് വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി സൂചന ലഭിച്ച വിവരം അറിയിച്ചത്. രാസലഹരിയുടെ ഉപയോഗം ഉള്‍പ്പെടെ സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി കെമിക്കല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്.
അപകടത്തിന് തൊട്ടുമുമ്പ് തളിക്കുളത്തെ ഒരു ഹോട്ടലില്‍ വെച്ച് ഈ വിദ്യാര്‍ഥികളുടെ സംഘവും അവിടെയുണ്ടായിരുന്ന മറ്റുള്ളവരുമായി തര്‍ക്കത്തിലും കൈയാങ്കളിയിലും ഏര്‍പ്പെട്ടിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കുന്നു. സംഭവമറിഞ്ഞ് വാടാനപ്പള്ളി പോലീസ് സ്ഥലത്തേക്ക് എത്തുന്നതിനിടെ, പോലീസ് പിടിയിലാകുമെന്ന ഭയത്തില്‍ സംഘം ധൃതിയില്‍ കാറില്‍ കയറി അമിതവേഗതയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ട് മണിയോടെ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിലെ കയറ്റവും ഇറക്കവുമുള്ള നേരായ റോഡിലൂടെ നിയന്ത്രണമില്ലാതെ വന്ന കാര്‍, റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്ന ഡിണ്ടിഗല്‍ പി.എസ്.എന്‍.എ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളെ പുറത്തെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
